ജാഗ്വർ ഉൽപ്പാദനം കുറയ്ക്കുന്നു

ലണ്ടൻ : ടാറ്റാ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വർ ലാൻഡ് റോവറിന്റെ രണ്ട് യൂണിറ്റുകളിലെ ഉൽപ്പാദനം കുറയ്ക്കുന്നു. അഞ്ച് ലക്ഷം വാഹനങ്ങളാണ് പ്രതിവർഷം ഉൽപ്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ വിട്ടുപോകാനുള്ള ബ്രിട്ടന്റെ തീരുമാനവും, ഡീസൽ വാഹന വിൽപ്പനയിൽ ഉണ്ടായ തിരിച്ചടിയുമാണ് ഉൽപ്പാദനം കുറയ്ക്കാൻ കാരണമായി പറയുന്നത്. ജാഗ്വർ വിൽപ്പന 26 ശതമാനവും, ലാൻഡ് റോവർ വിൽപ്പന 20 ശതമാനവും കുറഞ്ഞു. അതേസമയം, 40,000 ജീവനക്കാരുള്ള ജാഗ്വറിലെ 1000ഓളം താൽക്കാലിക ജീവനക്കാരുടെ കരാർ പുതുക്കുന്നില്ലെന്നും കന്പനി അറിയിച്ചു.