കൊല്ലം ജില്ല പ്രവാസി സമാജം ഓണം-ഈദ് പോസ്റ്റർ പ്രകാശനം ചെയ്തു


കുവൈറ്റ് സിറ്റി : കുവൈറ്റിലെ കൊല്ലം ജില്ലയിൽ നിന്നുള്ളവരുടെ കൂട്ടായ്മയായ കൊല്ലം ജില്ല പ്രവാസി സമാജം, കുവൈറ്റ് ഈ വർഷത്തെ ഓണം-ഈദ് ആഘോഷം സപ്റ്റംബർ 8 വെള്ളിയാഴ്ച്ച വൈകിട്ട് 4 മണി മുതൽ അബ്ബാസിയ ഒലിവ് ഓഡിറ്റൊറിയ ത്തിൽ വെച്ച് നടത്തുന്നു.
പോസ്റ്റർ പ്രകാശനം നാസർ ഹാജരി കോർപ്പറേഷൻ വൈസ് പ്രസിഡണ്ട് എസ്. സാബു ജനറൽ കൺവീനർ സലിം രാജിന് നൽകി പ്രകാശനം ചെയ്തു. പ്രസിഡണ്ട് എസ്.എ ലബ്ബ, ജനറൽ സെക്രട്ടറി അലക്സ് മാത്യു, കൺവീനർ ജോർജ് വൈരമെൺ, ആക്ട്.ട്രഷറർ തന്പി ലൂക്കോസ് എന്നിവർ സന്നിഹിതരായിരുന്നു.
Prev Post