എസ്.എം.വൈ.എം സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നു

കുവൈത്ത് സിറ്റി: എസ്.എം.സി.എ കുവൈത്തിന്‍റെ യുവജന കൂട്ടായ്മയായ എസ്.എം.വൈ.എം കുവൈത്ത് അബ്ബാസിയ യുണിറ്റ് സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നു. അൽ നഹീൽ ഇന്‍റർനാഷണൽ ക്ലിനിക്കുമായി സഹകരിച്ചാണ് മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നത്. മാർച്ച് 31ന് അബ്ബാസിയ അൽ അൽ നഹീൽ ഇന്‍റർനാഷണൽ ക്ലിനിക്കിൽ വെച്ചാണ് ക്യാന്പ് നടത്തപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്ക് എസ്.എം.വൈ.എം അബ്ബാസിയ ഏരിയ കൺവീനർ − ജോഷി ഉള്ളാട്ടിലിനെ (67061905, 65782565) ബന്ധപ്പെടുക.