കുവൈറ്റിൽ തെരെഞ്ഞെടുപ്പ് നവംബർ 26ന്


കുവൈറ്റ് സിറ്റി : കഴിഞ്ഞ ദിവസം കുവൈറ്റിൽ പാർലമെന്റ് പിരിച്ചുവിട്ടതിനെ തുടർന്ന് നവംബർ 26ന് തെരെഞ്ഞെടുപ്പ് നടത്തതാൻ ക്യാബിനറ്റ് തീരുമാനിച്ചു. മന്ത്രി­മാ­ർ­ക്കെ­തി­രെ­ മാ­സങ്ങളാ­യി­ തു­ടർ­ന്ന ആരോ­പണങ്ങൾ മൂ­ലം പ്രക്ഷു­ബ്ധമാ­യി­രു­ന്നതിനാൽ പാ­ർ­ലമെ­ന്റ് പി­രി­ച്ച് വി­ടാൻ അമീർ‍ ഷെ­യ്‌ഖ് സബാഹ് അൽ അഹമ്മദ് അൽ ജാ­ബി­ർ അൽ സബാഹ് ഉത്തരവി­ടുകയായിരുന്നു. ഇത് ഒമ്പതാം തവണയാണ് പലകാരണങ്ങളാൽ പാർലമെന്റ് പിരിച്ചു വിടുന്നത്. ഇതുവരെ ആറ് പാർലമെന്റുകൾ മാത്രമാണ് അവയുടെ കാലാവധി പൂർത്തിയാക്കിയിട്ടുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed