മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നിയമോപദേശകനെതിരെ അന്വേഷണം
തിരുവനന്തപുരം: കോഴിക്കോഴ കേസില്‍ ധനമന്ത്രിയായിരുന്ന കെഎം മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നിയമോപദേശകനെതിരെ അന്വേഷണത്തിന് ശുപാര്‍ശ. ഇത് സംബന്ധിച്ച് വിജിലന്‍സ് ഡയരക്ടര്‍ ഉടന്‍ തീരുമാനമെടുക്കും. കോഴിക്കോഴക്കേസ് വിജിലന്‍സ് പ്രത്യേക സംഘം അന്വേഷിക്കും. വിജിലന്‍സ് നിയമോപദേശകനായിരുന്ന മുരളീ കൃഷ്ണക്കെതിരെയാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

