കുവൈറ്റില്‍ തീപിടുത്തത്തില്‍ മൂന്ന് കുട്ടികള്‍ മരിച്ചു

കുവൈറ്റ് സിറ്റി: ഫര്‍വാനിയയിലെ കെട്ടിടത്തില്‍ തിങ്കളാഴ്ച വൈകിട്ടോടെ ഉണ്ടായ തീപിടുത്തത്തില്‍ 3 കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. മറ്റു രണ്ടു കുട്ടികളുടെയും അമ്മയുടെയും നില ഗുരുതരമായി തുടരുന്നു.
നിരവധി പേരെ ശ്വാസ തടസം നേരിട്ടതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ആറാം നിലയിലായിരുന്നു തീപിടിത്തം ഉണ്ടായത്.
ജലീബ് ,ഫര്‍വാനിയ എന്നിവിടങ്ങളില്‍ നിന്നും എത്തിയ അഗ്‌നി ശമന സേന വിഭാഗത്തിന്റെ ഏറെ നേരത്തെ ശ്രമത്തിനു ശേഷമാണ് കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ കഴിഞ്ഞത്. തീപിടിത്തത്തെ തുടര്‍ന്ന് ഉയര്‍ന്ന കനത്ത പുക മൂലം ഉണ്ടായ ശ്വാസ തടസമാണു മരണത്തിനു കാരണമായത്. അഗ്‌നി ശമന സേന ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.