പത്താന്‍കോട്ട് ഭീകരാക്രമണം: മാനന്തവാടി സ്വദേശി കസ്റ്റഡിയില്‍


മുസാഫിര്‍: പഞ്ചാബിലെ  പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വയനാട് മാനന്തവാടി സ്വദേശിയായ യുവാവിനെ കേന്ദ്ര ഇന്റലിജന്‍സ് (ഐ.ബി), ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.

പിലാക്കാവ് പഞ്ചാരക്കൊല്ലി സ്വദേശിയായ റിയാസ് എന്ന ദിനേശനാണ്  (35) പിടിയിലായത്. ഇയാള്‍ക്ക് റഷീദ് എന്നും പേരുണ്ട്. പത്താന്‍കോട്ടിന് സമീപം മുസാഫിറിലെ ലോഡ്ജില്‍ നിന്ന് മുറാദാബാദ് എന്‍.ഐ.എ പ്രത്യേക ടീമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഭീകരാക്രമണം നടന്ന ദിവസം സമീപപ്രദേശങ്ങളിലെ ലോഡ്ജുകള്‍ പൊലീസ് റെയ്ഡ് ചെയ്തിരുന്നു. അന്ന് മറ്റ് അഞ്ചുപേരോടൊപ്പം ഇയാളും ലോഡ്ജില്‍ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്.

പാകിസ്ഥാനിലേക്ക് നിരവധിതവണ റിയാസിന്റെ ഫോണില്‍ നിന്ന് കോളുകള്‍ പോയതായി കണ്ടത്തെിയിട്ടുണ്ട്.15 വര്‍ഷം മുമ്പ് സ്പിരിറ്റ് കേസുമായി ബന്ധപ്പെട്ട് ദിനേശന്‍ പിടിയിലായിരുന്നു. ജാമ്യത്തിലിറങ്ങുകയും പിന്നീട് സൗദി അറേബ്യയിലേക്ക് പോവുകയുമായിരുന്നു. ഇതിനുശേഷമാണ് മതം മാറി റിയാസ് എന്ന പേര് സ്വീകരിച്ചതത്രെ. പിന്നീട് കുടുംബവുമായി ഒരു ബന്ധവുമില്ല.

You might also like

Most Viewed