ബോൾ തൊണ്ടയിൽ കുരുങ്ങി രണ്ടരവയസ്സുകാരൻ മരിച്ചു


വയനാട് ചെന്നലോടിൽ കളിക്കുന്നതിടെ പന്ത് തൊണ്ടയിൽ കുടുങ്ങി രണ്ടരവയസ്സുകാരൻ മരിച്ചു. ഇന്നലെ രാത്രി പത്തുമണിക്കാണ് സംഭവം. എളങ്ങോളി ജലീലിന്റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. മൃതദേഹം മേപ്പാടി വിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവം നടന്ന ഉടനെ കുട്ടിയെ ആദ്യം പടിഞ്ഞാറത്തറയിലെയും പിന്നീട് കൽപറ്റയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

article-image

cxdxdsdscdsads

You might also like

Most Viewed