എസ്ബിഐ ജീവനക്കാരി മരിച്ച സംഭവം; കൊലപാതകമെന്ന് കുടുംബം


എസ്ബിഐ ജീവനക്കാരിയും അടുത്തില സ്വദേശിയുമായ ദിവ്യയുടെ മരണം ഭർതൃവീട്ടിലെ പീഡനത്തെ തുടർന്നുള്ള കൊലപാതകമെന്ന് കുടുംബത്തിന്റെ പരാതി. ഭർത്താവ് ഉണ്ണികൃഷ്ണനും ഭർതൃമാതാവും മകളെ ജാതി അധിക്ഷേപം നടത്തി നിരന്തരം പീഡിപ്പിച്ചു എന്നാണ് ദിവ്യയുടെ അച്ഛൻ പഴയങ്ങാടി പൊലീസിൽ പരാതി നൽകിയത്. സംഭവ ദിവസം രാത്രി അമ്മയെ നിർബന്ധിച്ച് ഗുളിക കഴിപ്പിച്ചിരുന്നതായും ഛർദ്ദിച്ചപ്പോൾ വീണ്ടും കഴിപ്പിച്ചതായും പത്തുവയസ്സുകാരനായ മകൻ വെളിപ്പെടുത്തി.

2023 ഏപ്രിൽ 17നാണ് ദിവ്യയും ഉണ്ണികൃഷ്ണനും വിവാഹിതരാകുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. ഒമ്പത് മാസത്തിന് ശേഷം 2024 ജനുവരി 25നാണ് ദിവ്യയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവ ദിവസം രാത്രി ഉണ്ണികൃഷ്ണൻ്റെ വീട്ടിൽ നടന്ന കാര്യങ്ങളാണ് ദിവ്യയുടെ മകൻ വെളിപ്പെടുത്തിയത്. ‌

അച്ഛൻ അമ്മയെ നിർബന്ധിപ്പിച്ച് മരുന്ന് കഴിപ്പിച്ചു. മരുന്ന് കഴിച്ചപ്പോൾ അമ്മ ഛർദ്ദിക്കുകയുണ്ടായി. പിന്നാലെ വീണ്ടും അമ്മയെകൊണ്ട് മരുന്ന് കഴിപ്പിച്ചു. അമ്മ പലപ്പോഴും രാത്രി ഉറങ്ങാറില്ല. കരയാറുണ്ടെന്നും ദിവ്യയുടെ മകൻ പറഞ്ഞു. താഴ്ന്ന ജാതിയിൽപ്പെട്ടയാളായതുകൊണ്ട് ദിവ്യ ഉണ്ടാക്കിയ ഭക്ഷണം പോലും ഭർതൃമാതാവ് കഴിച്ചിരുന്നില്ലെന്നും കടുത്ത ജാതി അധിക്ഷേപം മകൾ ഭർതൃവീട്ടിൽ അനുഭവിക്കേണ്ടി വന്നതായും ദിവ്യയുടെ അച്ഛൻ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും ദിവ്യയുടെ അച്ഛൻ നൽകിയ പരാതിയിൽ 48 മണിക്കൂർ കഴിഞ്ഞിട്ടും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല.

article-image

qsaqasasasasasasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed