മഹാരാജാസ് കോളജിൽ വീണ്ടും സംഘർഷം. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയ്ക്ക് കുത്തേറ്റു


മഹാരാജാസ് കോളജിൽ വീണ്ടും സംഘർഷം. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയ്ക്ക് കുത്തേറ്റു. നാസർ അബ്ദുൾ റഹ്മാൻ എന്ന വിദ്യാർത്ഥിക്കാണ് കുത്തേറ്റത്. ഇദ്ദേഹത്തെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫ്രറ്റേണിറ്റി പ്രവർത്തകരാണ് കുത്തിയതെന്ന് എസ്എഫ്ഐ ആരോപിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം.

ഫ്രറ്റേണിറ്റിയിലെ ചില വിദ്യാർത്ഥികളെ കോളജിൽ നിന്ന് സസ്പൻഡ് ചെയ്തിരുന്നു. ഇതിൻ്റെ പേരിൽ ഒരു അധ്യാപകനെ ഈ വിദ്യാർത്ഥികൾ മർദ്ദിച്ചു. ഇതും കോളജിനുള്ളിൽ വച്ചാണ് നടന്നത്. ഇതിനു പിന്നാലെയാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയ്ക്ക് നേരായ ആക്രമണം. വയറിനേറ്റ പരുക്ക് ഗുരുതരമാണെന്നാണ് സൂചന.

article-image

dsdasadsadsadsads

You might also like

Most Viewed