നവ കേരള സദസ്സിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ യുഡിഎഫ് പകപോക്കൽ നടപടി സ്വീകരിക്കരുത്: മുഖ്യമന്ത്രി

മലപ്പുറം: നവ കേരള സദസ്സിൽ പങ്കെടുക്കുന്ന നേതാക്കൾക്കെതിരെ യുഡിഎഫ് പകപോക്കൽ നടപടി സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിന്റെ തെറ്റായ തീരുമാനത്തിന്റെ അനന്തര ഫലമാണ് യാത്രയിൽ ഇങ്ങനെ നേതാക്കൾ പങ്കെടുക്കുന്നത്. തെറ്റായ തീരുമാനത്തിൽ പിടിച്ചു നിൽക്കാൻ കൂടുതൽ തെറ്റുകളിലേക്ക് പോവുകയാണ് യുഡിഎഫ് നേതൃത്വം. നവ കേരള സദസ്സിൽ പങ്കെടുത്തവർക്കെതിരെ നടപടി വരുന്നത് ഇപ്പോൾ പാർടി കാര്യമായിരിക്കാം. എന്നാൽ അവർ നാടിന്റെ പൊതുവികാരത്തിനൊപ്പം ചേർന്നവരാണ്. ഇന്ന് ഒരു തങ്ങൾ പരിപാടിയിൽ പങ്കെടുത്ത് അഭിപ്രായം പറഞ്ഞു. നാടിന്റെ പൊതുവികാരമാണ് അത്. അതിനോടൊന്നും പകപോക്കൽ നടപടി വേണ്ടെന്നും മുഖ്യമന്ത്രി പ്രതിപക്ഷ നേതാക്കളോട് ആവശ്യപ്പെട്ടു.
നവകേരള സദസ്സിന്റെ ഓരോ പരിപാടിയും ഒന്നിനൊന്നു മെച്ചമാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. കുസാറ്റ് ദുരന്തവുമായി ബന്ധപ്പെട്ട് വലിയ പരിപാടി നടത്തുമ്പോൾ സുരക്ഷ മുൻകരുതൽ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക മാനദണ്ഡങ്ങൾ സ്വീകരിച്ചു നടപടി എടുക്കണം. ഈ വിഷയത്തിൽ സത്വര നടപടികൾ എടുത്തു മുന്നോട്ട് പോകാണാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ASDDADSADSADS