കെ റെയില്‍; യോഗം ചേരാന്‍ ഡിവിഷണല്‍ മാനേജര്‍മാര്‍ക്ക് ദക്ഷിണ റെയില്‍വേയുടെ കത്ത്


തിരുവനന്തപുരം: കെ റെയിലുമായി ചര്‍ച്ച നടത്താന്‍ പാലക്കാട്, തിരുവനന്തപുരം ഡിവിഷണല്‍ മാനേര്‍ജര്‍മാര്‍ക്ക് നിര്‍ദേശം. എത്രയും വേഗം ചര്‍ച്ച നടത്തി യോഗത്തിന്റെ വിവരങ്ങള്‍ അറിയിക്കണമെന്ന് ദക്ഷിണ റെയില്‍വേ കത്തയച്ചു. റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് കത്തയച്ചിരിക്കുന്നത്.

യോഗത്തിന്റെ മിനുറ്റ്‌സ് ദക്ഷിണ റെയില്‍വേ ആസ്ഥാനത്തേക്ക് അയക്കണം. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുടെ അംഗീകാരത്തോടെയാവും യോഗത്തിന്റെ വിശദാംശങ്ങള്‍ ബോര്‍ഡിന് സമര്‍പ്പിക്കുക. പദ്ധതി രൂപരേഖയെക്കുറിച്ചുള്ള ചര്‍ച്ച തുടരാന്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു.

നവംബര്‍ ഒന്നിനായിരുന്നു ഇത് സംബന്ധിച്ച് ജനറല്‍ മാനേജര്‍ക്ക് കത്തയച്ചത്. കെ റെയിലുമായി ബന്ധപ്പെട്ട തുടര്‍ചര്‍ച്ചകള്‍ കെ റെയില്‍ കോര്‍പ്പറേഷനുമായി നടത്തണമെന്നും അടിയന്തര പ്രധാന്യമുള്ള പദ്ധതിയാണെന്നും ഓര്‍മ്മിപ്പിച്ചാണ് കത്ത്.

article-image

ോേ്്േോ്േോ്േോ്േ

You might also like

  • Straight Forward

Most Viewed