ലീഗിന്റെ നിലപാട് മുന്നണിയുടെ ശക്തി തെളിയിക്കുന്നത്; വി.ഡി. സതീശൻ


സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കില്ലെന്ന ലീഗ് നിലപാടിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുന്നണി ബന്ധത്തിൽ യുഡിഎഫിന്റെ ശക്തി തെളിയിക്കുന്നതാണ് ലീഗിന്റെ നിലപാടെന്ന് വിഡി സതീശൻ വ്യക്തമാക്കി. സിപിഐഎം ലീഗിന്റെ പുറകെ നടക്കുകയാണ്. പക്ഷേ മുന്നണിക്ക് ഹാനികരമായ ഒന്നും ലീഗ് ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു.

ലീഗുമായി പതിറ്റാണ്ടുകളുടെ ബന്ധമാണ് കോൺഗ്രസിനുളളത്. പണ്ട് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഇപ്പോൾ അതുമില്ല. കോൺഗ്രസും ലീഗും ജ്യേഷ്ഠാനുജൻമാർ തമ്മിലുള്ള ബന്ധമാണെന്നാവർത്തിച്ച സതീശൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ നേതാക്കളുടെ പ്രതികരണങ്ങൾ വന്നതോടെ ലീഗ് പങ്കെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഐഎം. എന്നാൽ റാലിയിൽ പങ്കെടുക്കില്ലെന്ന് ലീഗ് തീരുമാനമെടുത്തു.

article-image

sdfsf

You might also like

  • Straight Forward

Most Viewed