വാണിജ്യ എൽപിജി വിലകൂട്ടി; വിലവർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ


രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. വിലവർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ.

പുതിയ വില പ്രകാരം കൊച്ചിയിൽ 1747.50 രൂപയാണ് ഒരു സിലിണ്ടറിൻ്റെ വില. ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടർ വില, 1731.50 രൂപ ആയി ഉയർന്നു. സെപ്തംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 160 രൂപ കുറച്ചിരുന്നു. തുടർന്നാണ് വീണ്ടും വില കൂട്ടുന്നത്.

article-image

DFDFDFDFDF

You might also like

Most Viewed