കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.പി.ജയരാജൻ ഡി.ജി.പിക്ക് പരാതി നൽകി
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ഡി.ജി.പിക്ക് പരാതി നൽകി. കരുവന്നൂർ തട്ടിപ്പ് കേസിലെ പ്രതി സതീഷ് കുമാറിന്റെ ഡ്രൈവർ ബിജുവിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ഇ.പി പരാതിയിൽ പറയുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്നും വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. തനിക്ക് അറിയാത്ത ആളാണ് ബിജുവെന്നും കരുവന്നൂർ കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.
അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന് ഉന്നത സി.പി.എം നേതാക്കളുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തലുമായി സതീഷ്‌കുമാറിന്റെ ഡ്രൈവർ ബിജു കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനുമായി സതീഷ് കുമാറിന് അടുത്തബന്ധമാണുള്ളതെന്നും സ്വകാര്യ ചാനലിനോട് ബിജു തുറന്നടിച്ചു.’സതീഷ് കുമാറിനെ ഇ.പി. ജയരാജൻ പലതവണ സഹായിച്ചിട്ടുണ്ട്. ഇരുവരും നിരവധി തവണ കൂടിക്കാഴ്ച നടത്തി. ബിസിനസുമായി ബന്ധപ്പെട്ട ഫണ്ടുകൾ പാസാക്കാൻ കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ.കണ്ണനെ സതീഷ്‌കുമാർ ഫോണിൽ വിളിച്ച് ആവശ്യപ്പെടാറുണ്ട്. നടന്നത് വലിയ ഇടപാടുകളാണ്’− ബിജു ആരോപിച്ചു.
xfgdg

