ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍


പട്ടാമ്പി വല്ലപ്പുഴയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃ മാതാവും അറസ്റ്റില്‍. ആഗസ്റ്റ് 25നാണ് പതിയപ്പാറ വീട്ടില്‍ അഞ്ജന വല്ലപ്പുഴയിലെ ഭര്‍തൃ ഗ്രഹത്തില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സ തുടരുന്നതിനിടെ 29ന് പുലര്‍ച്ചെ അഞ്ജന മരിച്ചു. ഭര്‍ത്താവും ഭര്‍തൃ മാതാവും തന്നെ സ്ഥിരമായി മര്‍ദിക്കാറുണ്ടെന്ന് അഞ്ജന വീട്ടുകാരോട് പരാതിപ്പെട്ടിരുന്നു.

അഞ്ജനയുടെ ആത്മഹത്യ സംബന്ധിച്ച് അച്ഛനാണ് പട്ടാമ്പി പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് എ ആര്‍ ബാബു, ഭര്‍തൃ മാതാവ് സുജാത എന്നിവരെയാണ് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തത്. വാഗ്ദാനം ചെയ്ത സ്ത്രീധനം പൂര്‍ണ്ണമായി നല്‍കിയില്ല എന്നാരോപിച്ച് ഭര്‍ത്താവ് അഞ്ജനയെ മര്‍ദിച്ചിരുന്നതായി അഞ്ജന വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്.

article-image

asadsadsads

You might also like

  • Straight Forward

Most Viewed