ബെവ്‌കോയ്ക്ക് 'ഓണച്ചാകര'; പത്ത് ദിവസത്തെ വില്‍പ്പന 757 കോടി; ജനപ്രിയബ്രാൻഡായി ജവാൻ

തിരുവനന്തപുരം:
ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ഇന്നലെ വരെ കഴിഞ്ഞ പത്ത് ദിവസം കൊണ്ട് 757 കോടിയുടെ മദ്യമാണ് ബെവ്‌കോ ഔട്ട്ലെറ്റുകളില്‍ നിന്നും വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം 700 കോടിയുടെ മദ്യമാണ് ഇക്കാലയളവിൽ വിറ്റത്. അവിട്ടം ദിനമായ ഇന്നലെ ബെവ്കോ വിറ്റത് 91 കോടി രൂപയുടെ മദ്യമാണ്. മലപ്പുറം തിരൂരിലെ ഔട്ട്‌ലെറ്റില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. പത്ത് ദിവസത്തിനിടെ ഇവിടെ 7 കോടിയുടെ മദ്യം വിറ്റിട്ടുണ്ട്.
പത്ത് ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ വിറ്റഴഞ്ഞത് ജവാന്‍ ബ്രാന്‍ഡാണ്. ആറ് ലക്ഷത്തി മുപ്പതിനായിരം ലിറ്റര്‍ ജവാനാണ് വിറ്റൊഴിഞ്ഞത്. വില കുറവാണ് ആണ് ജവാനെ ജനപ്രിയമാക്കുന്നത്. പ്രത്യേകിച്ചൊരു ബ്രാന്‍ഡും ഉപഭോക്താവ് ആവശ്യപ്പെട്ടില്ലെങ്കില്‍ സര്‍ക്കാരിന്റെ സ്വന്തം ബ്രാന്‍ഡായ ജവാന്‍ റം നല്‍കണമെന്നായിരുന്നു മാനേജര്‍മാര്‍ക്കുള്ള നിര്‍ദേശം.
aa