കാഞ്ഞങ്ങാട് ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവം; 50 പേർ കസ്റ്റഡിയിൽ


കാഞ്ഞങ്ങാട് ട്രെയിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ അന്‍പതോളം പേരെ ഹോസ്ദൂര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ മുതല്‍ പോലീസ് നടത്തിയ പരിശോധനയിലാണ് നടപടി. കാസര്‍ഗോഡ് ജില്ലയിലെ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. റെയില്‍വേ ട്രാക്കിന് സമീപമുളള വീടുകൾ കേന്ദ്രീകരിച്ച് നീരിക്ഷണം നടത്താനാണ് പോലീസിന്റെ നീക്കം. തീവണ്ടികളില്‍ കൂടുതല്‍ പോലിസിനെ വിന്യസിച്ചു നീരിക്ഷണം ശക്തമാക്കും.

കഴിഞ്ഞ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ടു ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായത്. കാഞ്ഞങ്ങാട് രാജധാനി എക്സ്പ്രസിന് നേരെയും മലപ്പുറത്ത് വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുമാണ് കല്ലേറുണ്ടായത്. ഉച്ചയ്ക്ക് 3.45 ഓടെയാണ് രാജധാനി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു രാജധാനി എക്‌സ്പ്രസ്. സംഭവത്തിൽ ട്രെയിനിന്റെ എസി കോച്ചിന്റെ ഗ്ലാസുകള്‍ക്ക് വിള്ളലുണ്ടായി. മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ വെച്ചാണ് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. തിരുവനന്തപുരത്തേക്ക് പോയ ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്.

article-image

FDSDFSDFS

You might also like

  • Straight Forward

Most Viewed