വീടും സ്ഥലവും വാങ്ങിക്കാൻ പോലീസുകാർക്ക് ഇനി മുൻകൂർ അനുമതി; ഉത്തരവിറക്കി ഡിജിപി


തിരുവനന്തപുരം:

പോലീസ് ഉദ്യോഗസ്ഥര്‍ വസ്തുവും വീടും വാങ്ങുന്നതിനു മുൻപ് അനുമതി വാങ്ങണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി സംസ്ഥാന പോലീസ് മേധാവി. ഇതുസംബന്ധിച്ച്‌ ഡിജിപി ഡോ. ഷേയ്ക്ക് ദര്‍ബേഷ് സാഹിബ് ഉത്തരവിറക്കി.

ബന്ധപ്പെട്ട രേഖകള്‍ സഹിതം പോലീസ് ആസ്ഥാനത്ത് അപേക്ഷ നല്‍കാനാണ് നിര്‍ദേശം. സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ ഭൂമി വാങ്ങുകയാണെങ്കില്‍ അതിന്‍റെ ന്യായവില എത്രയെന്നതും ഭൂമി വാങ്ങുന്നതിനുള്ള വരുമാന സ്രോതസ് എന്താണെന്നും രേഖകള്‍സഹിതം വ്യക്തമാക്കണം.

കേരളാ ഗവണ്‍മെന്‍റ് സെര്‍വന്‍റസ് കോണ്‍ഡക്‌ട് റൂളിന്‍റെ 24, 25 വകുപ്പുകളനുസരിച്ച്‌ സര്‍ക്കാരുദ്യോഗസ്ഥര്‍ സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങുന്നതിനുമുൻപ് അനുമതി വാങ്ങണമെന്ന് വ്യവസ്ഥയുണ്ട്.

അനുമതിയില്ലാതെ ഭൂമി വാങ്ങിയ ശേഷം അത് സാധൂകരിച്ച്‌ നല്‍കാൻ പോലീസ് ആസ്ഥാനത്തേക്ക് കത്തയയ്ക്കുന്നത് ശ്രദ്ധില്‍പ്പെട്ടതോടെയാണ് മുൻകൂര്‍ അനുമതി വാങ്ങണമെന്ന് യൂണിറ്റ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

article-image

a

You might also like

  • Straight Forward

Most Viewed