സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് ധനമന്ത്രി


സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്‍റെ വിരലുകള്‍ പോലും കെട്ടിയിട്ടിരിക്കുന്ന സ്ഥിതിയാണെന്നും മന്ത്രി പ്രതികരിച്ചു. ഇക്കാര്യം കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്താന്‍ യുഡിഎഫ് എംപിമാര്‍ സഹകരിച്ചിട്ടില്ല. കേരളത്തില്‍ സാമ്പത്തിക ഉപരോധം നടത്താന്‍ ശ്രമിക്കുന്ന ബിജെപി താല്‍പര്യത്തിനൊപ്പമാണ് യുഡിഎഫ് എംപിമാര്‍ നിലകൊള്ളുന്നത്. കേന്ദ്രത്തിന്‍റെ അവഗണന ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ ഇടപെടണമെന്നും മന്ത്രി പറഞ്ഞു. ഓണത്തിന് 19000 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും എല്ലാ മേഖലകളിലും സര്‍ക്കാര്‍ സഹായം ഉറപ്പ് വരുത്തുന്നുണ്ട്. സാമൂഹ്യക്ഷേമ പെന്‍ഷന്‍ നേരത്തെ കൊടുത്തു തുടങ്ങിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

article-image

HJHJJZXCXZCXZ

You might also like

Most Viewed