നാമജപഘോഷയാത്രയിലെ പങ്കെടുത്ത 1000 പേർക്കെതിരെ കേസ്; നിയമപരമായി നേരിടുമെന്ന് എന്‍എസ്എസ്


സ്പീക്കര്‍ എ.എന്‍.ഷംസീറിന്‍റെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചുള്ള നാമജപഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരേ കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി എന്‍എസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാര്‍. കേസിനെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. ഭഗവാന്‍മാരെ ആക്ഷേപിച്ചാല്‍ വിശ്വാസികളായ തങ്ങള്‍ക്ക് അത് പ്രയാസമുണ്ടാക്കും. അതിനെതിരേ പ്രതിഷേധിക്കേണ്ടി വരുമെന്നും അദ്ദേഹം പ്രതികരിച്ചു.

ബുധനാഴ്ച വൈകുന്നേരം പാളയം മുതല്‍ പഴവങ്ങാടി വരെ നടത്തിയ ഘോഷയാത്രയ്‌ക്കെതിരെയാണ് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസ് സ്വമേധയാ കേസെടുത്തത്. യാത്ര നയിച്ച സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. അനുമതിയില്ലാതെ സംഘം ചേര്‍ന്ന് ഗതാഗത തടസമുണ്ടാക്കിയെന്നാരോപിച്ചാണ് നടപടി.

article-image

asdadsadsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed