കുഞ്ഞുമായി യുവതി പുഴയില്‍ ചാടി മരിച്ച സംഭവം; ഭർത്താവും കുടുംബവും കീഴടങ്ങി


വയനാട്ടിൽ ഗർഭിണിയായ യുവതി അഞ്ചുവയസുള്ള മകളെയും കൊണ്ട് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവും ഭർതൃമാതാപിതാക്കളും പോലീസിൽ കീഴടങ്ങി. വെണ്ണിയോട് ജൈൻ സ്ട്രീറ്റിൽ അനന്തപുരി ഹൗസിൽ ഓംപ്രകാശ് (36), അച്ഛൻ ഋഷഭ രാജ്, അമ്മ ബ്രാഹ്മിലി എന്നിവരാണ് ഇന്ന് രാവിലെ കന്പളക്കാട് പോലീസിൽ കീഴടങ്ങിയത്.

ഓംപ്രകാശിന്‍റെ ഭാര്യയും കണിയാന്പറ്റ ചീങ്ങാടി വിജയമന്ദിരം സി.വി. വിജയകുമാറിന്‍റെ മകളുമായ ദർശന (34) ഇവരുടെ അഞ്ചു വയസുള്ള മകൾ ദക്ഷയോടൊപ്പം ജൂലൈ 13നാണ് വെണ്ണിയോട് പുഴയിൽ ചാടിയത്. ദർശനയെ നാട്ടുകാർ പുഴയിൽ നിന്നു രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ദക്ഷയുടെ മൃതദേഹം ഏതാനും ദിവസങ്ങൾക്കുശേഷമാണ് കിട്ടിയത്. ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തതിനെ തുടർന്ന് ഭർത്താവും വീട്ടുകാരും ഒളിവിൽ പോവുകയായിരുന്നു. മുൻകൂർ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.

article-image

asasasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed