കാറോടിച്ച് അപകടം; സുരാജിനെ ക്ലാസില്‍ ഇരുത്തുമെന്ന് എംവിഡി

നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവത്തിനു പിന്നാലെ സുരാജിനെ ഗതാഗത നിയമബോധവത്കരണ ക്ലാസിലിരുത്താന്‍ മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം. കഴിഞ്ഞ 30ന് രാത്രി 11.30 ന് പാലാരിവട്ടം പൈപ്പ് ലൈനില്‍ വച്ചായിരുന്നു സുരാജ് സഞ്ചരിച്ച കാര്‍ എതിര്‍ദിശയില്‍ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഈ സമയം ഡ്രൈവിംഗ് സീറ്റില്‍ സുരാജ് തന്നെയായിരുന്നു. കാറോടിച്ച് അപകടമുണ്ടാക്കി എന്ന കുറ്റത്തിന് സുരാജിനെതിരേ കേസ് എടുത്തിട്ടുണ്ട്.
അപകടത്തില്‍ കാലുകള്‍ക്ക് പൊട്ടലേറ്റ ബൈക്ക് യാത്രികനായ മലപ്പുറം സ്വദേശി ശരത് ചികിത്സയിലാണ്. കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചു. ലൈസന്‍സ് സസ്പെന്‍ഷന്‍, ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുക്കല്‍ തുടങ്ങിയ നടപടികളെടുക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ തീരുമാനം. സുരാജിനു കാരണം കാണിക്കല്‍ നോട്ടീസും നല്‍കും. സുരാജ് അഭിനയിച്ച ഡ്രൈവിംഗ് ലൈസന്‍സിലെ കുരുവിള ജോസഫ് എന്ന കഥാപാത്രത്തെയാണ് സിനിമാപ്രേമികള്‍ക്ക് ഈ സമയം ഓര്‍മവരുന്നത്. 2019 ല്‍ ലാല്‍ ജൂനിയറിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസന്‍സില്‍ കുരുവിള ജോസഫ് എന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയാണ് സുരാജ് എത്തിയത്.
adsdsdfsaads