മാർക്ക് ലിസ്റ്റ് തട്ടിപ്പ് ആദ്യ സംഭവമല്ല, മുൻപ് കെഎസ്‌യു ഇപ്പോൾ എസ്എഫ്‌ഐ: കാനം രാജേന്ദ്രൻ


മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റ് വിവാദം ആദ്യ സംഭവമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എഴുപതുകളിൽ കെഎസ്‌യുവിന്റെ പ്രസിഡന്ർറ് കോപ്പി അടിച്ചിട്ടുണ്ടെന്നും അന്ന് കെഎസ്‌യു എങ്കിൽ ഇന്ന് എസ്എഫ്‌ഐ എന്നും ഇതിൽ സർക്കാരിനൊന്നും ചെയ്യാനില്ലെന്നും കാനം പറഞ്ഞു.
സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ സി ദിവാകരന്റെ പരാമർശം കാനം തള്ളി. പാർട്ടിയുടെ അഭിപ്രായമായി കണക്കാക്കാനാവില്ല. ആളുകളുടെ അഭിപ്രായങ്ങളിൽ നടപടിയെടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ട് തയ്യാറാക്കുക കമ്മീഷന് മുന്നിൽ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ്.

സോളാർ അഴിമതിക്കേസ് അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജൻ കോടികൾ വാങ്ങിയാണ് ഉമ്മൻ ചാണ്ടിക്കെതിരെ റിപ്പോർട്ട് തയ്യാറാക്കിയത് എന്നായിരുന്നു ദിവാകരന്റെ വെളിപ്പെടുത്തൽ. സോളാർ സമരം എഡിഎഫ് നേതൃത്വത്തിന്റെ അറിവോടെ ഒത്തുതീർപ്പാക്കുകയായിരുന്നു എന്ന വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ദിവാകരന്റെ പരാമർശം.

article-image

vvcvcvbcv

article-image

vvcvcvbcv

You might also like

Most Viewed