പുതിയ മദ്യനയം ഈ ആഴ്ച പ്രഖ്യാപിക്കും; ഡ്രൈ ഡേ തുടരും


സംസ്ഥാനത്ത് പുതിയ മദ്യനയം ഈ ആഴ്ച പ്രഖ്യാപിച്ചേക്കുമെന്ന സൂചന. അടുത്ത മന്ത്രിസഭായോഗത്തിൽ മദ്യനയം പരിഗണനയ്ക്ക് വരുമെന്നാണ് റിപ്പോർട്ട്. പുതിയ മദ്യനയത്തിൽ ബാറുകളുടെ ലൈസൻസ് ഫീസ് വർധിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. അഞ്ച് മുതൽ 10 ലക്ഷം വരെ ലൈസൻസ് ഫീസ് കൂട്ടാനാണ് സാധ്യത. ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന മദ്യശാലകൾക്കും വ്യവസ്ഥകൾ കൊണ്ടുവരാനും ആലോചനയുണ്ട്.

നിലവിൽ പിന്തുടരുന്ന എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരാനാണ് തീരുമാനം. നേരത്തെ ഡ്രൈ ഡേ ഒഴിവാക്കാൻ സർക്കാർ ആലോചന നടത്തുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

article-image

dsdfsfds

You might also like

  • Straight Forward

Most Viewed