ബോട്ടിന്റെ അനധികൃത സർവീസിന് സഹായം നൽകിയ ഉദ്യോഗസ്ഥരെ കണ്ടെത്തണം: പ്രതിപക്ഷ നേതാവ്
താനൂരിലെ അപകടത്തിൽപ്പെട്ട ബോട്ടിന്റെ അനധികൃത സർവീസിന് സഹായം നൽകിയ ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ബോട്ടപകടത്തിന്റെ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അപകട സ്ഥലം സന്ദർശിച്ചതിന് ശേഷം അദ്ദേഹം പ്രതികരിച്ചു. ഉൾകൊള്ളുന്നതിനേക്കാൾ ആളുകൾ ബോട്ടിൽ കയറിയെന്നാണ് റിപോർട്ടുകൾ ലഭിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ലൈസൻസ് ഇല്ലാതെയുള്ള ബോട്ടിന്റെ സർവീസ് ബന്ധപ്പെട്ട പലതവണ അധികാരികളുടെ ശ്രധിയിൽപെടുത്തിയുന്നു എന്ന് പ്രദേശവാസികൾ എന്നെ അറിയിച്ചിരുന്നു. തോന്നിയ സമയത്ത്, ഇഷ്ടമുള്ളത്ര ആളുകളെ കയറ്റിയുള്ള സർവീസ്. എന്നിട്ടും നടപടികൾ ഉണ്ടായില്ല എന്ന വസ്തുത അദ്ദേഹം ചൂണ്ടി കാണിച്ചു. പലരുടെയും സ്വാധീനം കൊണ്ടാണ് ഈ ബോട്ട് സർവീസ് നടത്തുന്നത് എന്ന ആരോപണം ഉണ്ട്.
ബോട്ടിന്റെ അനധികൃത സർവീസിന് സഹായം നൽകിയ ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്നും വി ഡി സതീശൻ ചൂണ്ടികാണിച്ചു. താനൂരിൽ മാത്രമല്ല, കേരളത്തിൽ പലയിടത്തും ഇത്തരത്തിൽ ആരും നോക്കാത്ത, പരിശോധിക്കാതെ സംവിധാനങ്ങളുണ്ട്. അവധിക്കാലമായതിനാൽ വിനോദ സഞ്ചാരത്തിന്റെ സീസൺ കൂടിയായ ഈ സമയത്ത് ധാരാളം സഞ്ചാരികൾ ഇത്തരം സ്ഥലങ്ങളിലേക്ക് പോകുന്നുണ്ട്. തേക്കടിയിലും തട്ടേക്കാടും അപകടമുണ്ടായിട്ടും ഇത്തരം സംവിധാനങ്ങൾ പരിശോധിക്കാനുള്ള നടപടികൾ ഉണ്ടാകുന്നില്ല എന്ന് അദ്ദേഹം ചൂണ്ടികാണിച്ചു.
BVCDFG
