കൊച്ചി വാട്ടർ മെട്രോ യാത്രയിൽ ആശങ്ക വേണ്ടെന്ന് ലോക്നാഥ് ബഹ്റ


താനൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ വാട്ടർ മെട്രോ യാത്രയിൽ ആശങ്ക വേണ്ടെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബഹ്റ. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ ഉൾപ്പെടെ ഉറപ്പാക്കിയിട്ടുണ്ട്. കുട്ടികൾക്കായി പ്രത്യേക ജാക്കറ്റും ഉണ്ട്. ആളുകളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഒരു കാരണവശാലും കൂടുതൽ ആളുകളെ കയറ്റില്ല. ബോട്ടിന് ഏതെങ്കിലും സാങ്കേതിക തകരാറുണ്ടായാൽ പരിഹരിക്കാൻ കൊച്ചിൻ ഷിപ്യാർഡിലെ എൻജിനിയർമാരുണ്ട്. സുരക്ഷയുടെ കാര്യത്തിൽ അതീവശ്രദ്ധ ചെലുത്തുന്നുണ്ട്. സുരക്ഷയുടെ കാര്യത്തിൽ അതീവശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

article-image

dfgdfg

You might also like

  • Straight Forward

Most Viewed