കൊച്ചിയിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനില്ല: വിശദീകരണവുമായി ഗവര്‍ണര്‍

പ്രധാനമന്ത്രിയെ കൊച്ചിയില്‍ സ്വീകരിക്കുന്ന സംഘത്തില്‍ താന്‍ ഇല്ലാത്തത് ഔദ്യോഗിക പരിപാടി അല്ലാത്തതുകൊണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊച്ചിയിലേത് രാഷ്ട്രീയ പരിപാടിയാണ്. തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ താനുണ്ടാകുമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. കൊച്ചിയില്‍ എത്തിയതിന് ശേഷം ആണ് സ്വീകരണപട്ടിക പുറത്തുവന്നത്. അതുകൊണ്ട് തിരുവനന്തപുരത്തേക്ക് മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള പട്ടികയില്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറുടെ പേരും നല്‍കിയിരുന്നു. എന്നാല്‍ ഗവര്‍ണറെ ഒഴിവാക്കിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു.
asdadsdsa