ബ്രിജ് ഭൂഷൺ സിങിനെതിരെ നടപടി വേണം; ഗുസ്തി താരങ്ങൾ വീണ്ടും പ്രതിഷേധത്തിലേക്ക്

ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിംഗിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് താരങ്ങൾ വീണ്ടും പ്രതിഷേധത്തിൽ. ഡല്‍ഹി ജന്തര്‍മന്തറിലാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധം. മുൻ അധ്യക്ഷനെതിരേ ഏഴ് വനിതാ താരങ്ങള്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്ന് ആരോപിച്ചാണ് ബജ്റംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫൊഗാട്ട് ഉള്‍പ്പടെയുള്ള താരങ്ങള്‍ പ്രതിഷേധിക്കുന്നത്. ലൈംഗീക ആരോപണം മുതല്‍ ശാരീരിക ഉപദ്രവം വരെയുള്ള ഗുരുതര കുറ്റങ്ങളാണ് ബ്രിജ് ഭൂഷണിനെതിരേ കായിക താരങ്ങള്‍ ഉന്നയിച്ചിരുന്നത്. ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽ നിന്നുള്ള ബിജെപി എംപിയും കൂടിയാണ് ഇദ്ദേഹം
HJHJ