അരിക്കൊമ്പൻ വിഷയം: കുങ്കിയാനകളുടെ താവളം മാറ്റി

അരിക്കൊമ്പനെ പിടിക്കാൻ കൊണ്ടുവന്ന കുങ്കിയാനകളുടെ താവളം മാറ്റി. സിമന്‍റുപാലത്തു നിന്നും 301 കോളനിയിലേക്കാണ് ആനകളെ മാറ്റിയത്. ആൾക്കൂട്ടം കുങ്കിയാനകളെ പ്രകോപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥലം മാറ്റമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ജനങ്ങളുടെ ആർപ്പുവിളിയും ചിത്രം പകർത്തലും അരിക്കൊമ്പനെയും പ്രകോപിതൻ ആക്കുന്നുണ്ടെന്ന് വനംമന്ത്രി പറഞ്ഞു. ആനപ്രേമികളുടെ തടസ ഹർജിയുടെ ആവശ്യം ഇല്ലായിരുന്നുവെന്നും അവർ സ്വീകരിക്കുന്നത് ഏകപക്ഷീയമായ നിലപാടാണെന്നും മന്ത്രി ആരോപിച്ചു.
LHKLHKL