പി.സി.ജോർജ് എംഎൽഎ സ്ഥാനം രാജിവച്ചു


കോട്ടയം: മാണിക്ക് മാതൃകയാണ് തന്റെ രാജിയെന്ന പ്രഖ്യാപനത്തോടെ പി.സി.ജോർജ് എംഎൽഎ സ്ഥാനം രാജിവച്ചു. നീതിമാന്മാരോടു മാത്രമേ ദൈവം നീതി കാണിക്കുകയുള്ളൂ. വക്രതയുള്ളവരോടു ദൈവം വക്രത കാണിക്കുമെന്ന ബൈബിൾ വാചകവും ജോർജ് ഉദ്ധരിച്ചു. പന്ത്രണ്ടാം തീയതി സ്പീക്കർക്ക് രാജിക്കത്ത് നൽകും.

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് കൈക്കൂലിക്കു കൂട്ടുനിന്നത്. അതിനാൽ മുഖ്യമന്ത്രിയും രാജിവയ്ക്കണം. അഴിമതിക്കെതിരായ പോരാട്ടമാണ് തന്റെ ധർമം. പണമുണ്ടാക്കുകയെന്നാണ് മാണിയുടെ കർമം. മൃദുഹിന്ദു പ്രീണന നയം സ്വീകരിച്ചുകൊണ്ടാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് നേരിട്ടതെന്നും ഈ സർക്കാരിന് ഇനി മുന്നോട്ടുപോകാൻ കഴിയില്ലെന്നും ജോർജ് പറ‍ഞ്ഞു.

You might also like

Most Viewed