ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയാൽ ഇരട്ടി തുകഈടാക്കും,റദ്ദാക്കൽ സമയപരിധിയും വെട്ടിക്കുറച്ചു

കോട്ടയം: ട്രെയിൻ ടിക്കറ്റ് റദ്ദാക്കുമ്പോൾ ഈടാക്കുന്ന തുക ഇരട്ടിയാക്കിയും റദ്ദാക്കൽ സമയപരിധി വെട്ടിക്കുറച്ചും റയില്‍വേ വ്യാഴാഴ്ച മുതൽ സമഗ്രമായ മാറ്റം നടപ്പാക്കുന്നു. ട്രെയിൻ പുറപ്പെടുന്നതിനു നാലു മണിക്കൂർ മുമ്പുവരെ ക്യാൻസൽ ചെയ്യുന്ന കൺഫേംഡ് ടിക്കറ്റുകൾക്കു മാത്രമേ 12-ാം തീയതി മുതൽ റീഫണ്ട് അനുവദിക്കുകയുള്ളു. ട്രെയിൻ പുറപ്പെട്ട് രണ്ടു മണിക്കൂർ കഴിഞ്ഞു വരെ ടിക്കറ്റ് ക്യാൻസൽ ചെയ്തു പകുതി തുക തിരികെ വാങ്ങാനുള്ള സൗകര്യം ഇതോടെ ഇല്ലാതാവും.
ഉറപ്പായ ടിക്കറ്റുകള്‍ ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് ക്യാൻസൽ ചെയ്യുകയാണെങ്കിലുള്ള പുതുക്കിയ നിരക്ക്.
പഴയ നിരക്ക് പുതിയ നിരക്ക്
എ.സി ഫസ്റ്റ് ക്ലാസ്സ് :250 .........................................................................................................120
സെക്കൻഡ് എ.സി ഫസ്റ്റ് ക്ലാസ് :200..........................................................................................................100
തേഡ് ക്ലാസ് എ.സി :180...........................................................................................................90
എ.സി ചെയർ കാർ :180...........................................................................................................90
സ്ലീപ്പർ ക്ലാസ് :120...........................................................................................................60
സെക്കൻഡ് ക്ലാസ് :60.............................................................................................................30
ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിനും 12 മണിക്കൂറിനും ഇടയിൽ കൺഫേംഡ് ടിക്കറ്റുകൾ ക്യാൻസൽ ചെയ്താൽ 25 ശതമാനം റീഫണ്ട് നിരക്ക് ഇഔടാക്കും. നേരത്തേ ട്രെയിൻ പുറപ്പെടുന്നതിന് ആറു മണിക്കൂർ മുമ്പ് വരെയാണ് 25 ശതമാനം ഇഔടാക്കിയിരുന്നത്.
പുതിയ നിയമപ്രകാരം 12 മണിക്കൂറിനും നാലു മണിക്കൂറിനും ഇടയിൽ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ 50 ശതമാനമാകും റീഫണ്ട് നിരക്ക്. നാലു മണിക്കൂറിനു ശേഷം റീഫണ്ട് ഉണ്ടാവില്ല. വെയിറ്റിംഗ് ലിസ്റ്റ്, ആർഎസി ടിക്കറ്റുകൾ ട്രെയിൻ പുറപ്പെടുന്നതിനു അര മണിക്കൂർ മുമ്പ് വരെ മാത്രമേ ക്യാൻസൽ ചെയ്യാൻ കഴിയുകയുള്ളു. ഇതിനു ശേഷം പണം മടക്കി ലഭിക്കില്ല.
ഇ-ടിക്കറ്റുകൾ ഇന്റർനെറ്റ് വഴി ക്യാൻസൽ ചെയ്താൽ തുക അക്കൗണ്ടിലേക്ക് റീഫണ്ട് ആകും. ഒന്നിലധികം യാത്രക്കാർ ഉൾപ്പെടുന്ന ഫാമിലി, പാർട്ടി ടിക്കറ്റുകളിൽ ചിലർക്ക് കൺഫേംഡ് ആകുകയും മറ്റുള്ളവർക്ക് ആർഎസി ആകുകയും ചെയ്താൽ ട്രെയിൻ പുറപ്പെടുന്നതിനു അര മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് പൂർണമായും ക്യാൻസൽ ചെയ്ത് റീഫണ്ട് നിരക്ക് കഴിച്ച് മുഴുവൻ തുകയും മടക്കി വാങ്ങാനാകും.