എൽഡിഎഫിൽ ഉറച്ച് നിൽക്കും; മറിച്ചുള്ള പ്രചരണങ്ങൾ തെറ്റെന്ന് കെബി ഗണേഷ് കുമാർ


എൽഡിഎഫ് യോഗങ്ങളിൽ ക്രയാത്മക വിമർശനങ്ങൾ തുടരുമെന്നും മുന്നണി വിടുകയാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും കേരള കോൺഗ്രസ് ബി ചെയർമാൻ കെ ബി ഗണേഷ് കുമാർ എംഎൽഎ. എൽഡിഎഫിൽ ഉറച്ച് നിൽക്കാനാണ് തന്റെ തീരുമാനമെന്നും എംഎൽഎ വ്യക്തമാക്കി. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വിട്ടുവന്നവർ, ബാലകൃഷ്ണപിള്ള ഗ്രൂപ്പിൽ ചേരുന്നതിൻറെ ലയന സമ്മേളനം മൂവാറ്റുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ∍ആരെയും ഭയന്ന് വിമർശനങ്ങൾ വ്യക്തമാക്കാതിരിക്കില്ല. ചില വിമർശനങ്ങൾ നടത്തിയതിന്റ പേരിൽ മുന്നണി വിടുകയാണെന്ന പ്രചാരണം ശരിയല്ല. ജനങ്ങളാണ് തന്നെ തെരഞ്ഞെടുത്തത്. അവർക്കുവേണ്ടി ഇനിയും നിലകൊള്ളും. പറയേണ്ടത് പറയേണ്ട വേദികളിൽ പറയുമെന്നും പാർട്ടിയിൽ ഗ്രൂപ്പില്ല∍, എന്നും അദ്ദേഹം പറഞ്ഞു. 

നേരത്തെ എൽഡിഎഫ് നിയമസഭാ കക്ഷി യോഗത്തിൽ സർക്കാരിനും മന്ത്രിമാർക്കുമെതിരെ എംഎൽഎ രംഗത്തെത്തിയിരുന്നു. എൽഡിഎഫിൽ കൂടിയാലോചനകളും ആരോഗ്യകരമായ ചർച്ചകളും നടക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചിരുന്നു. സർക്കാർ പ്രഖ്യാപനങ്ങൾ മാത്രമാണ് നടത്തുന്നതെന്നും എംഎൽഎമാർക്ക് നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും കെബി ഗണേഷ് കുമാർ പറഞ്ഞിരുന്നു.

article-image

dfhdf

You might also like

Most Viewed