ഇപി വിഷയത്തിൽ മുഖ്യമന്ത്രിയടക്കമുള്ള മുതിർന്ന നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് വിഡി സതീശന്‍

ഇപി ജയരാജന്‍ വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്കും നേതാക്കള്‍ക്കും അമ്പരപ്പിക്കുന്ന മൗനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഐഎമ്മിന്റെ ജീര്‍ണത ആണ് ഇതിലൂടെ പുറത്ത് വരുന്നത്. മാധ്യമ വാര്‍ത്തകള്‍ക്കപ്പുറം ഒരുപാട് മാനങ്ങളുള്ള സംഭവമാണിത്. മുഖ്യമന്ത്രിക്കുള്‍പ്പടെ എല്ലാവര്‍ക്കും ഇതറിയാമെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാന സര്‍ക്കാരിനെയും കേന്ദ്ര ഏജന്‍സികളെയും ശക്തമായി വിമര്‍ശിച്ചു. ഇരുമ്പ് മറ തകര്‍ത്ത് ഒരുപാട് കാര്യങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.
കേരളത്തിലെ സിപിഐഎമ്മിന്റെ കാര്യം വരുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും വിഡി സതീശന്‍ ചോദിച്ചു. അനധികൃത സ്വത്ത് സമ്പാദനത്തിലൂടെയാണ് ഇപി ജയരാജന്‍ റിസോര്‍ട്ട് നിര്‍മിച്ചത്. സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘങ്ങളുമായും കള്ളക്കടത്ത് സംഘങ്ങളുമായും ഇപി ജയരാജന് ബന്ധമുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറിക്ക് എല്ലാം അറിയാമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇപി ജയരാജന്‍ കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു പി ജയരാജന്റെ ആരോപണം. ഇതിന്റെ പശ്ചാത്തലത്തില്‍ ഇ പി ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇപി പദവികള്‍ ഒഴിഞ്ഞേക്കുമെന്നാണ് വിവരം. എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയില്‍ നിന്ന് ഉള്‍പ്പടെ രാജിവച്ചേക്കും. വെള്ളിയാഴ്ച്ചത്തെ സിപിഐഎം സെക്രട്ടറിയേറ്റിലും ഇപി പങ്കെടുക്കില്ല. അടുത്ത നേതാക്കളെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
dsswf