പന്തിരിക്കര സ്വര്‍ണക്കടത്ത്: '916 നാസര്‍' ഇടനിലക്കാരനെയും തടവിലാക്കി


കോഴിക്കോട് പന്തിരിക്കരയിലെ ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയ സ്വര്‍ണക്കടത്ത് സംഘം, ഇടനിലക്കാരനെയും തടവിലാക്കിയതായി പൊലീസിന് സൂചന. കണ്ണൂര്‍ സ്വദേശിയായ ജസീലിനെയാണ് കേസിലെ പ്രധാന പ്രതിയായ 916 എന്ന് വിളിപേരുള്ള നാസര്‍ എന്ന സ്വാലിഹ് തടവില്‍ വച്ചിരിക്കുന്നത്.

സ്വാലിഹിന് കൊല്ലപ്പെട്ട ഇര്‍ഷാദിനെ പരിചയപ്പെടുത്തിയത് ജസീലാണെന്നാണ് പൊലീസിന്റെ അന്വേഷണത്തില്‍ ലഭിച്ച വിവരം. ഇര്‍ഷാദ് നാട്ടിലെത്തിയ ശേഷം സ്വര്‍ണ്ണം കൈമാറാതിരുന്നതോടെ സ്വാലിഹിന്റെ സംഘം ജസീലിനെ തടവിലാക്കുകയായിരുന്നു. 60 ലക്ഷ രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് കൈമാറാതിരുന്നത്.

ജസീലിനെ കാണാതായതുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യ പ്രതികളായ സ്വാലിഹ്, ഷംനാദ് എന്നിവര്‍ വിദേശത്തായതിനാല്‍, ഇവരെ നാട്ടിലെത്തിക്കാനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ അന്വേഷണ സംഘം കോടതിയെ സമീപിക്കും. പൊലീസിന്റെ അപേക്ഷ കേന്ദ്ര ആഭ്യന്തര വകുപ്പിനും കൈമാറും.

You might also like

Most Viewed