വയനാട്ടിൽ ടാങ്കർ ലോറിയിൽ കാർ ഇടിച്ചുകയറി മൂന്ന് മരണം

വയനാട്ടിൽ ടാങ്കർ ലോറിയിൽ കാർ ഇടിച്ചുകയറി മൂന്ന് പേർ മരിച്ചു. കാക്കവയലിലാണ് അപകടം നടന്നത്. പാട്ടവയൽ സ്വദേശികളായ പ്രവീഷ്, ഭാര്യ ശ്രീജിഷ, അമ്മ പത്മാവതി എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മൂന്നുവയസുകാരന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ മൂന്ന് വയസുകാരന്‍ ആരവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് നിന്നും വിവാഹ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം മടങ്ങിവരികയായിരുന്നു കാറിൽ സഞ്ചരിച്ചവർ. മീനങ്ങാടിയിൽ നിന്നും വന്ന ടാങ്കർ ലോറിയിലേക്കാണ് കാർ ഇടിച്ചുകയറിയത്.