തൊടുപുഴയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം

തൊടുപുഴയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. മുട്ടം മഞ്ഞപ്രയിൽ പഴയമറ്റം സ്വദേശിനി സോനയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സോനയുടെ മുൻ ഭർത്താവ് രാഹുൽ ആണ് ആക്രമണം നടത്തിയത്. സോനയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാഹുലിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾ എവിടെയുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതായാണ് സൂചന.