യുക്രെയ് നിലെ സംഘർഷ മേഖലയിൽ 200ഓളം മലയാളി വിദ്യാർഥികൾ കുടുങ്ങിയതായി റിപ്പോർട്ട്

യുക്രെയ്‌നിലെ സംഘർഷ മേഖലയിൽ കുടുങ്ങി മലയാളി വിദ്യാർഥികൾ. ഒഡേസ സർവകലാശാലയിലെ 200 മലയാളി വിദ്യാർഥികൾ സംഘർഷ മേഖലയിൽ കുടുങ്ങിയതായാണ് വിവരം. ഖർഖീവ് സർവകലാശാലയുടെ ഹോസ്റ്റലിന് മുന്നിൽ സ്‌ഫോടനമുണ്ടായി. ഇവിടെ 13 മലയാളി വിദ്യാർഥികളും കുടുങ്ങിയിട്ടുണ്ട്. വിവരം ആശങ്കപ്പെടുത്തുന്നതെന്ന് നോർക്ക പ്രതികരിച്ചു.
അതേസമയം, യുക്രെയ്‌ന്‍റെ നാഷണൽ ഗാർഡ് ആസ്ഥാനം റഷ്യ തകർത്തു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം റഷ്യ വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.