നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചു; ദിലീപിന്റെ അഭിഭാഷകന് ക്രൈംബ്രാഞ്ച് നോട്ടീസ്

നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ നടൻ ദിലീപിന്റെ അഭിഭാഷകൻ അഡ്വ. ബി. രാമൻ പിള്ളയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് നീക്കം. ഇതുസംബന്ധിച്ച് കോട്ടയം ക്രൈംബ്രാഞ്ച് രാമൻ പിള്ളയ്ക്ക് നോട്ടീസ് നൽകി. എന്നാൽ ഇത് കള്ളക്കേസാണെന്നും തനിക്കു നോട്ടീസ് അയച്ചതു നിയവിരുദ്ധവും തെറ്റായ നടപടിയുമാണെന്നു ബി. രാമന്‍പിള്ള മറുപടി നൽകി.
എഫ് .ഐ.ആറിൽ ഉള്ള ഒരു കുറ്റവും പ്രഥമദൃഷ്ട്യാ നിലനിൽക്കിലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. കേസ് നിയമപരമായി നിലനിൽക്കാത്തതും നിയമവാഴ്ചയ്‌ക്കെതിരേയുള്ള വെല്ലുവിളിയുമാണ്. രാമൻപിള്ള പറഞ്ഞു.
കോടതിയിൽ വിചാരണയിലിരിക്കുന്ന കേസിലെ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നതാണ് കേസ്. ഈ കേസിന്റെ അന്വേഷണ ആവശ്യത്തിലേക്ക് നേരിൽകണ്ടു ചോദിച്ചു മൊഴി രേഖപ്പെടുത്തേണ്ടതു അത്യാവശ്യമാണെന്നാണ് നോട്ടീസിൽ അറിയിച്ചിട്ടുള്ളത്.