യാത്ര ചെയ്യാൻ പുതിയ ബെൻസ് കാർ വേണമെന്ന് സർക്കാരിനോട് ഗവർണർ

തനിക്ക് യാത്ര ചെയ്യാൻ പുതിയ ബെൻസ് കാർ വേണമെന്ന് ഗവർണർ. രാജ്ഭവൻ രേഖാമൂലം സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടു. ബെൻസ് കാറിന് വേണ്ടി 85 ലക്ഷം രൂപ അനുവദിക്കണമെന്നാണ് ഗവർണറുടെ ആവശ്യം. ഇപ്പോഴത്തെ കാർ ഒന്നര ലക്ഷം കിലോ മീറ്റർ ഓടി.
വിവിഐപി പ്രോട്ടോകോൾ പ്രകാരം ഒരു ലക്ഷം കി.മീ കഴിഞ്ഞാൽ വാഹനം മാറ്റണമെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
അതേസമയം, ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗതത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് രാവിലെ നിയമസഭയിൽ നടക്കുകയാണ്.
ഗവർണറും സർക്കാരും തമ്മിൽ ഒത്തു കളിക്കുകയാണെന്നും ബിജെപി ഇട നില നിൽക്കുന്നുവെന്നും ആണ് പ്രതിപക്ഷം ആരോപിക്കുന്നത്.