സി.കെ ജാനുവിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്


വയനാട്: ബിജെപിയിലെ കോഴപ്പണവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ സി.കെ ജാനുവിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. ജാനുവിന്‍റെ സാന്പത്തിക ഇടപാടുകളെക്കുറിച്ചാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയാകാൻ ജാനുവിന് ബിജെപി കോഴപ്പണം നൽകിയെന്ന് നേരത്തെ ജെആർപി നേതാവ് പ്രസീത അഴീക്കോട് വെളിപ്പെടുത്തിയിരുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഇത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. 

അതേസമയം ജാനുവിന് കോഴ നൽകിയ സംഭവത്തിൽ രണ്ടു ബിജെപി നേതാക്കൾക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിൽ, സംഘടനാ സെക്രട്ടറി എം. ഗണേഷ് എന്നിവർക്കെതിരേയാണ് കേസ്. ഇരുവർക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നേരത്തെ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. മൊബൈൽ ഫോൺ‍ ഹാജരാക്കാനും നിർദ്ദേശിച്ചു. ഇരു നിർദ്ദേശങ്ങളും അവഗണിച്ചതിന് പിന്നാലെയാണ് കേസ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed