അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തിൽ മരിച്ചു

കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് മൂന്നുനിരത്തു സ്വദേശി റമീസ് വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ കണ്ണീർ അഴീക്കോട് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. മാതാവിനെ ബന്ധുവീട്ടിലാക്കി തിരിച്ചു വരുമ്പോഴായിരുന്നു അപകടം.
വ്യാഴാഴ്ച രാത്രി കണ്ണൂരിലെ അഴീക്കോട്ട് വച്ചാണ് അപകടമുണ്ടായത്. റമീസ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അടുത്തിടെ റമീസിന്‍റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. അർജുൻ ആയങ്കിയുടെ ഉറ്റസുഹൃത്താണെന്ന് വ്യക്തമായതോടെയായിരുന്നു റെയ്ഡ്. പിന്നീട് ഇയാളോട് ചോദ്യം ചെയ്യലിന് ഹാരജാകണമെന്നും കസ്റ്റംസ് നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ അപകടമുണ്ടായതാണ് ദുരൂഹത വർധിപ്പിക്കുന്നത്.