എ.കെ. ശശീന്ദ്രനെ ന്യായീകരിച്ച മുഖ്യമന്ത്രിക്ക് ശക്തമായ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ


തിരുവനന്തപുരം: സ്ത്രീപീഡന പരാതി ഒത്തുതീർക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ കുരുങ്ങിയ വനം മന്ത്രി എ.കെ. ശശീന്ദ്രനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനു ശക്തമായ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശശീന്ദ്രൻ വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.സി. വിഷ്ണുനാഥ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയിരുന്നു. എന്നാൽ, സഭ നിർത്തിവെച്ച് ചർച്ച നടത്തേണ്ട ആവശ്യമില്ലെന്ന് അടിയന്തര പ്രമേയത്തെ എതിർത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാർട്ടിക്കാർ തമ്മിലുള്ള വിഷയത്തിലാണ് മന്ത്രി ഇടപെട്ടത്. യുവതിയുടെ പരാതിയിൽ കേസെടുക്കാൻ വൈകിയോ എന്ന് അന്വേഷിക്കും. ഡിജിപി ഇക്കാര്യം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

മന്ത്രിയുടെ തെറ്റിനെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി. സർക്കാർ വേട്ടക്കാർക്കൊപ്പമാണ്. ജാള്യത മറയ്ക്കാൻ മുഖ്യമന്ത്രി തലകുനിച്ചാണ് ഇരിക്കുന്നത്. സ്ത്രീപക്ഷ വാദം ഉയർത്തുന്നവർ സ്തീപീഡനം സംബന്ധിച്ച പരാതി ഒത്തുതീർക്കാൻ ഇടപെടുകയാണ്. ഇതാണോ സർക്കാരിന്‍റെ സ്ത്രീപക്ഷ വാദമെന്നും സതീശൻ പരിഹസിച്ചു. എന്നാൽ, മുഖ്യമന്ത്രിയുടെ വിശദീകരണത്തിനു പിന്നാലെ പ്രമേയം അവതരണത്തിനു സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

You might also like

Most Viewed