അമൃതാനന്ദമയി മഠത്തിൽ വിദേശ വനിത മരിച്ച നിലയിൽ

കൊല്ലം: കരുനാഗപള്ളിയിലെ അമൃതാനന്ദമയി മഠത്തിൽ വിദേശ വനിത മരിച്ച നിലയിൽ. ഫിൻലൻഡ് സ്വദേശിനി ക്രിസ്റ്റ എസ്റ്റർ കാർവോ(52)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന്‍റെ കോണിയുടെ കൈവരിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ക്രിസ്റ്റ മാനസിക പ്രശ്‌നങ്ങള്‍ക്ക മരുന്ന് കഴിച്ചിരുന്നതായാണ് വിവരം. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.