കേരളത്തിൽ ജൂൺ ഒന്നിന് മൺസൂൺ എത്തുമെന്ന് റിപ്പോർട്ട്


ന്യൂഡൽഹി: സാധാരണ പോലെ തന്നെ കേരളത്തിൽ ജൂൺ ഒന്നിന് മൺസൂൺ എത്തുമെന്ന് ആദ്യ സൂചനകൾ ലഭിക്കുന്നതായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം. ഇത് ആദ്യ കാലസൂചനയാണ്. മെയ് 15−നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക പ്രവചനം. മെയ് 31−നാണ് മഴയുടെ പ്രവചനം.ഭൗമ മന്ത്രാലയ സെക്രട്ടറി എം.രാജീവന് ട്വീറ്റ് ചെയ്തു. ഈ വർഷം ഒരു സാധാരണ മൺസൂൺ ആയിരിക്കുമെന്ന് തങ്ങൾ നേരത്തെ പ്രവചിച്ചിരുന്നതായും രാജീവന് വ്യക്തമാക്കി. ഈ വർഷത്തെ മൺസൂൺ സാധാരണയുള്ള ശരാശരി മഴയുടെ 98 ശതമാനമായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൽ ഏപ്രിൽ 16−ന് നടത്തിയ പ്രവചനത്തിൽ വ്യക്തമാക്കുന്നത്. 

ഇതിൽ അഞ്ചു ശതമാനം വരെ വ്യത്യാസമുണ്ടാകാമെന്നും പറയുന്നു. കഴിഞ്ഞ തുടർച്ചയായ രണ്ടു വർഷങ്ങളിൽ രാജ്യത്ത് മൺസൂൺ മഴ ശരാശരിക്കും മുകളിലായിരുന്നു. ഇത്തവണ സാധാരണ നിലയിലായിരിക്കുമെന്നും കാർഷിക മേഖലയേയും സന്പദ് വ്യവസ്ഥയേയും ഇത് സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

You might also like

Most Viewed