ലോക്ഡൗണ്‍: കേരളത്തിലൂടെയുള്ള 30 ട്രെയിന്‍ സര്‍വീസുകൾ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് എട്ടു മുതൽ 9 ദിവസത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വിവിധ ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കി. 30 സർവീസുകളാണ് ദക്ഷിണ റെയിൽവെ റദ്ദാക്കിയത്. തിരുനൽവേലി-പാലക്കാട് പാലരുവി, തിരുവനന്തപുരം-ഷൊർണൂർ വേണാട്, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ(വീക്കിലി), മംഗലാപുരം-തിരുവനന്തപുരം ഏറനാട്, എറണാകുളം-ബാംഗ്ലൂർ ഇന്റർസിറ്റി, ബാനസവാടി -എറണാകുളം, മംഗലാപുരം-തിരുവനന്തപുരം, നിസാമുദീൻ -തിരുവനന്തപുരം വീക്ക്ലി എന്നീ ട്രെയിനുകളും അവയുടെ തിരിച്ചുള്ള സർവീസുകളുമാണ് റദ്ദാക്കിയത്.