എമിഗ്രേഷൻ ഉദ്യോഗസ്ഥർ വാക്‌സിനേഷൻ എടുത്തില്ല; താക്കീതുമായി ന്യൂസിലാന്റ് പ്രധാനമന്ത്രി


ഓക്ലാന്റ്: വാക്‌സിനേഷനിൽ അലംഭാവം കാണിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്താ ആർഡേൺ. എമിഗ്രേഷൻ വിഭാഗവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയാണ് പ്രധാനമന്ത്രി ശാസിച്ചത്. രണ്ടു തവണ വാക്‌സിനേഷന് സമയം അനുവദിച്ചിട്ടും എടുക്കാതിരുന്ന ഉദ്യോഗസ്ഥരെയാണ് പ്രധാനമന്ത്രി  ശകാരിച്ചത്.

ഈ തിങ്കളാഴ്ച മുതൽ ഏപ്രിൽ മാസം അവസാനം വരെ ഇനിയും വാക്‌സിനെടുക്കാ ത്തവർക്കുള്ള അവസരമാണ്. ഇതിനകം എടുത്തില്ലെങ്കിൽ എല്ലാവരേയും പിരിച്ചുവിടും. ഭരണകൂടത്തിന് എല്ലാ പൗരന്മാരുടെ ആരോഗ്യവും ഒരു പോലെയാണെന്നും ജസീന്ത വ്യക്തമാക്കി.

എമിഗ്രേഷനിലും കൊറോണ ചികിത്സാ കേന്ദ്രത്തിലുമായി ജോലിചെയ്യുന്ന നിരവധിപേർ വാക്‌സിനെടുക്കാത്തതാണ് ജസീന്തയെ പ്രകോപിപ്പിച്ചത്. ലോകരാജ്യങ്ങളിൽ വാക്‌സിനേ ഷന്റെ കാര്യത്തിലും കൊറോണ പ്രതിരോധത്തിലും കർശന നിബന്ധന നടപ്പാക്കുന്ന രാജ്യമാണ് ന്യൂസിലാന്റ്.

You might also like

  • Straight Forward

Most Viewed