തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് കോൺഗ്രസ് സ്ഥാനാർഥി മരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് കോൺഗ്രസ് സ്ഥാനാർഥി മരിച്ചു. ശ്രീവില്ലിപുത്തൂർ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന മാധവ റാവുവാണ് മരിച്ചത്. ഞായറാഴ്ച രാവിലെ മധുരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ മാസമാണ് മാധവ റാവുവിന് കോവിഡ് ബാധിച്ചത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെ മാർച്ച് 20ന് അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. കോവിഡ് ബാധിക്കുന്നതിന് മുൻപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു മാധവ റാവു.