തിരുവനന്തപുരം ജില്ലയിൽ ജ്വ​ല്ല​റി ഉ​ട​മ​യെ ആ​ക്ര​മി​ച്ച് നൂ​റ് പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു


തിരുവനന്തപുരം: പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് നൂറ് പവൻ സ്വർണം കവർന്നു. മഹാരാഷ്ട്ര സ്വദേശിയായ ജ്വല്ലറി ഉടമ സന്പത്തിനുനേരെയാണ് ആക്രമണം ഉണ്ടായത്. ഇയാൾ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തിയശേഷം മുളകുപൊടിയെറിയുകയും സന്പത്തിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ ജ്വല്ലറിയിലേക്ക് കൊണ്ടുവന്ന സ്വർണമാണ് കവർന്നത്. 

പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ആക്രമി സംഘത്തെ സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. സന്പത്തിന്‍റെ പരിക്ക് ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed