കഴക്കൂട്ടത്ത് ശോഭയെ മാറ്റി തുഷാറിനെ മത്സരിപ്പിക്കാൻ നീക്കം

കൊല്ലം: കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാവില്ലെന്ന് സൂചന. ശോഭ മത്സരിക്കുന്നത് തടയാൻ സംസ്ഥാന നേതൃത്വം ഊർജിതമായി ശ്രമം തുടരുകയാണ്. കഴക്കൂട്ടത്ത് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിൻ്റെ ശ്രമം. തുഷാറുമായി ബിജെപി കേന്ദ്ര നേതൃത്വം ചർച്ച നടത്തി എന്നാണ് സൂചന. രാവിലെ ബിഡിജെഎസിൻ്റെ അവസാന ഘട്ട പട്ടികയിൽ തുഷാറിൻ്റെ പേര് ഉണ്ടായിരുന്നില്ല. താൻ മത്സരിക്കുന്നില്ല എന്നായിരുന്നു ഇന്ന് രാവിലെ അദ്ദേഹത്തിൻ്റെ പ്രതികരണം.
നേരത്തെ ബിഡിജെഎസ് പ്രഖ്യാപിച്ച പട്ടികയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ബിഡിജെഎസ് അവസാനഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്.